ജിദ്ദ കെ.എം.സി.സി.കണ്ണൂർ ജില്ലാ സമ്മേളനം: ഡോ: രജിത്ത് കുമാർ നടുവിലിൽ: വേറിട്ട പ്രചരണ പരിപാടികൾ ശ്രദ്ധേയം.
കണ്ണൂർ:ഈ മാസം 28 29 തിയ്യതികളിൽ നാടുവിലിൽ ഹാഷിം നഗറിൽ വെച്ച് നടക്കുന്ന ജിദ്ദ കെഎംസിസി കണ്ണൂർ ജില്ല സമ്മേളനത്തിൽ 28 ന് നടക്കുന്ന കുടുംബ സംഗമത്തിൽ പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ഡോ: രജിത്ത് കുമാർ, ഷരീഫ് സാഗർ എന്നിവർ സംബന്ധിക്കും. വേറിട്ട പ്രചരണ പരിപാടികളിലൂടെ സമ്മേളന സന്ദേശ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്.മുതിർന്ന കെ.എം.സി.സി നേതാക്കളെയും ആദ്യകാല കെ.എം.സി.സി പ്രവർത്തകരെയും അവരുടെ വീടുകളിൽ ചെന്ന് നേരിട്ട് ക്ഷണിക്കുകയും സമ്മേളന സംന്ദശം കൈമാറുകയും ചെയ്യു
കഴിഞ്ഞ ദിവസം ആലക്കോട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമ്മേളന പ്രചാരണ കൺവൻഷനിൽ നൂറുകണക്കിന് പേർ സംബന്ധിച്ചു. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പഴയ കാല കെഎംസിസി നേതാക്കളെയും മുസ്ലിം ലീഗ് നേതാക്കളെയും നേരിൽ കണ്ടുപോസ്റ്റർ പ്രചാരണ പരിപാടിയിൽ പങ്കാളികളാക്കി.
പയ്യന്നൂരിൽ നിന്ന് തുടങ്ങി .പാലക്കോട് മുട്ടം പയങ്ങാടി. മാട്ടൂൽ പറശിനിക്കടവ്. നണിയൂർ നമ്പ്രം കൊളച്ചേരി. ചാലോട്. മട്ടന്നൂർ. എടയന്നൂർ. നീർവേലി. ചക്കരക്കൽ മൗവ്വഞ്ചേരി വാരം. പുറത്തീൽ മുൻ കെഎംസിസി നേതാവ് ഉമർ പുറത്തീൽ സാഹിബിന്റെ വസതിയിൽ സമാപിച്ചു.
ഓരോ മേഖലയിലും അവരുടെനാട്ടിൽ പോസ്റ്റർ പതിച്ചു നേതാക്കൾ ഒപ്പം ചേർന്ന് കെഎംസിസി സമ്മേളനത്തിന് പിന്തുണ നൽകി. ജിദ്ദ കണ്ണൂർ ജില്ല പ്രസിഡന്റ് ഉമർ അരിപ്പാമ്പ്ര, ജനറൽ സെക്രട്ടറി നൗഷാദ് ചപ്പാരപ്പടവ്. ഇരിക്കൂർ മണ്ഡലം കെഎംസിസി ചെയർമാൻ
ബഷീർ നടുവിൽ. മണ്ഡലം സെക്രട്ടറി ബഷീർ നിടുവോട് ,ജംഷീർ ആലക്കാട് എന്നിവർ സംബന്ധിച്ചു.



No comments