സര്‍സയ്യിദ് കോളേജ് റോഡിലൂടെയുളള ദുരിത യാത്രക്ക് പരിഹാരമാകുന്നു;പാച്ച് വര്‍ക്ക് ജോലികള്‍ ഉടന്‍ ആരംഭിക്കും.
തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജ് റോഡിലൂടെയുളള ദുരിത യാത്രക്ക് താല്‍ക്കാലിക പരിഹാരമാകുന്നു. കനത്ത മഴയെ തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്ന റോഡ് പാച്ച് വര്‍ക്ക് ജോലികള്‍ ഉടന്‍ ആരംഭിക്കും. മഴക്കാലത്തിനു മുമ്പ് തന്നെ നിറയെ കുഴികള്‍ ഉണ്ടായിരുന്ന റോഡ് പാച്ച് വര്‍ക്ക് ചെയ്യുന്നതിന് നഗരസഭ ഫണ്ട് അനുവദിക്കുകയും തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇത്തവണ നേരത്തേ കാലവര്‍ഷം എത്തിയതോടെ പ്രവര്‍ത്ത്ി മുടങ്ങുകയായിരുന്നു. കനത്ത കാലവര്‍ഷത്തില്‍ റോഡ് പൂര്‍ണ്ണമായും തകരുകയും ചെയ്തു.ഇതോടെ ഇതുവഴിയുളള യാത്ര ദുരിതപൂര്‍ണ്ണമായി തീര്‍ന്നു. ഫയര്‍സ്റ്റേഷന്‍, സര്‍ സയ്യ്ദ് കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈസ്‌കൂള്‍, ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും സംസ്ഥാന പാതയില്‍ നിന്നും തളിപ്പറമ്പ് ടൗണിലെത്താതെ കണ്ണൂര്‍ ഭാഗത്തേക്കു പോകുന്നവരും തൃഛംബരം മുയ്യം പറശ്ശിനി ഭാഗത്തേക്കു പോകുന്നവരുമായി ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന റോഡ് തകര്‍ന്നത് ഏവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.നഗരസഭക്കെതിരെ ചില സംഘടനകള്‍ സമരവും നടത്തി. ഇപ്പോള്‍ റോഡ് പാച്ച് വര്‍ക്ക് ചെയ്യുന്നതോടെ താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും ഇത് എത്ര കാലത്തേക്ക് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതുവഴിയുളള ഗതാഗത പ്രശ്‌നത്തിന് ശാശ്ത പരിഹാരമായി റോഡ് വീതികൂട്ടി ആവശ്യമുളള സ്ഥലത്ത് ഡ്രൈനേജ് ഒരുക്കി മുഴുവനായും ടാര്‍ ചെയ്യണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്.കണ്ണൂരില്‍ പുതിയ എയര്‍പോര്‍ട്ട് വരുന്നതോടെ മലയോരത്തു നിന്നുളളവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് എളുപ്പത്തില്‍ എയര്‍പ്പോര്‍ട്ട് റോഡില്‍ എത്തിച്ചേരുന്നതിന് സര്‍ സയ്യിദ് കോളേജ് റോഡ് വികസിക്കേണ്ടത് അത്യാവശ്യമാണ്. മുയ്യം റോഡില്‍ ഭ്രാന്തന്‍കുന്നില്‍ നിന്നും പ്രവേശിക്കുന്ന ഭാഗത്താണ് ഇപ്പോള്‍ ഏറ്റവും വീതി കുറവുളളത്.മറ്റു ഭാഗങ്ങളിലും വികസനത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടി വരും. വന്‍ സാമ്പത്തിക ബാധ്യത വരുന്ന പദ്ധതി നഗരസഭയുടെ പരിധിയില്‍ നില്‍ക്കില്ല എന്നാണ് വിവരം. മലയോര മേഖലയിലുളളവര്‍ക്ക് തളിപ്പറമ്പ് പട്ടണത്തില്‍ എത്താതെ തിരക്കില്ലാതെ കണ്ണൂരിലേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനും തളിപ്പറമ്പ് പട്ടണത്തിന്റെ ബൈപ്പാസായി ഉപയോഗിക്കുന്നതിനും ടാഗോര്‍ വിദ്യാനികേതന്‍ അളളാംകുളം സര്‍സയ്യിദ് കോളേജ് ഭ്രാന്തന്‍കുന്ന് റോഡ് പി.ഡബ്ല്യൂ.ഡി ഏറ്റെടുത്ത് വികസിപ്പിക്കുന്നതിന് സര്‍ക്കാറിനോട് അപേക്ഷിക്കുന്ന വിഷയം ഇന്നു നടക്കുന്ന നഗരസഭാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച് അപേക്ഷ സര്‍പ്പിക്കുന്നതോടെ സര്‍ക്കാറും അംഗീകരിച്ച് റോഡ് വികസനം സാധ്യമായാല്‍ തളിപ്പറമ്പിന്റെ വികസനത്തിന് മുതല്‍കൂട്ടാകുന്ന പദ്ധതിയായി ഇത് മാറും. തളിപ്പറമ്പ് എം.എല്‍.എ ജയിസ്മാത്യുവിനും ഈ പദ്ധതിയില്‍ പ്രത്യേക താല്‍പര്യമുളളത് റോഡ് വികസനം നടപ്പിലാകുമെന്നതിന് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.



No comments