APP DOWNLOAD

TRENDING

തലശ്ശേരി കടപ്പുറം ഭാഗത്ത് കഞ്ചാവ് വിൽപ്പന; പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി



തലശ്ശേരി: തലശ്ശേരി കടപ്പുറം ഭാഗത്ത് വെച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടി. കണ്ണന്‍ അക്ബറിനെന്ന ചാക്കേരി വീട്ടില്‍ കെ.എന്‍ അക്ബറെയാണ് 24 ഗ്രാം കഞ്ചാവുമായ് തലശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന്‍ പയ്യന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.
എക്സൈസ് സംഘത്തെ കണ്ട് തലശ്ശേരി നഗരത്തിലൂടെ ഓടിയ പ്രതിയെ മട്ടാമ്പ്രം പള്ളിക്ക് സമീപം വെച്ച് ബലപ്രയോഗത്തിലൂടെയാണ് സംഘം പിടികൂടിയത്‌.എക്സൈസ് സംഘത്തില്‍ അസി.എക്സൈസ് ഇന്‍സ്പെകടര്‍ കെ.പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ പ്രതീഷ് ചന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.സന്തോഷ്, സി.ഹണി, സി.പി ശ്രീധരന്‍, മുഹമ്മദ് ഹബീബ്.

No comments