APP DOWNLOAD

TRENDING

പയ്യന്നൂർ കോളേജ് പരിസരത്ത് ദേശിയപാതയിൽ ആരംഭിച്ച ബാറിനെതിരെ പ്രതിഷേധം ശക്തമായി :മദ്യം ഇറക്കുന്നത് തടഞ്ഞ മുസ്‌ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു



കുഞ്ഞിമംഗലം:കുഞ്ഞിമംഗലം പഞ്ചായത്തിൽപെട്ട എടാട്ട് ദേശീയപാതയോരത്ത്പുതുതായി ബാർ ലൈസൻസ് ലഭിച്ചKBC ഗ്രീൻ പാർക്ക് ഹോട്ടലിൽ വില്പനയ്ക്ക് വേണ്ടി കൊണ്ട് വന്ന മദ്യം ഇറക്കുന്നത് കുഞ്ഞിമംഗലം പഞ്ചായത്ത്‌ മുസ്‌ലിംലീഗീ ന്റെ നേതൃത്വത്തിൽ തടഞ്ഞു.



പയ്യന്നൂർ കോളേജ്, യൂണിവേഴ്സൽ കോളേജ്,സംസ്‌കൃത കോളേജ്,PES വിദ്യാലയ, കേന്ദ്രീയ വിദ്യാലയം തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് ആരംഭിച്ച ബാറിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത് ഇവിടെ മദ്യം വില്പന ചെയ്‌താൽ വരും തലമുറയുടെ നാശവും ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ട നമ്മുടെ വിദ്യാർത്ഥികളുടെ ഭാവിയും മുന്നിൽ കണ്ടാണ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചെതെന്ന് നേതാക്കൾ പറഞ്ഞു.

.

വിൽപനക്കായി കൊണ്ടുവന്ന മദ്യം ഇറക്കുന്നത് തടഞ്ഞ മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് skp സക്കരിയ,കുഞ്ഞിമംഗലം പഞ്ചായത്ത്‌ എട്ടാം വാർഡ് മെമ്പറും പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് നേതാവും ആയ തയ്യിൽ താജുദ്ധീൻ എന്നിവരെ പയ്യന്നൂർ പോലീസ് അറസ്റ് നീക്കി.



ഫൈസൽ കുഞ്ഞിമംഗലം,അബ്ദുൽ കലാം കെപി,ടിപി മുസ്തഫ,ഫൈസൽ പാച്ചു,എൻ ഇബ്‌റാഹീം,അബ്ദുള്ള കെപി, സാജിദ് അഞ്ചില്ലത്ത്‌, കോൺഗ്രസിലെ കെ.വി സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടത്തിയത് വരും നാളുകളിൽ ശക്തമായ സമരങ്ങളുമായി മുസ്‌ലിം ലീഗ് മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

1 comment:

  1. അറെസ്റ്റ്‌ നീക്കി അല്ല അറസ്റ്റ് ചെയ്തു നീക്കി ...എന്ന് എഴുതുക

    ReplyDelete