മഹിളാ മോർച്ച കണ്ണൂരിൽ സി.പി.എം നേതാവും ഷൊർണൂർ എംഎൽ എ യുമായ പി കെ ശശിയുടെ കോലം കത്തിച്ചു.
കണ്ണൂർ:സി.പി.എം നേതാവും ഷൊർണൂർ എംഎൽ എ യുമായ പി കെ ശശി ഡി.വൈ എഫ് ഐ ജില്ലാ കമ്മിറ്റ അംഗമായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷിനു നേരെ നടന്ന പോലീസ് മാർച്ചിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തി. പി.കെ ശശിയുടെ കോലം കത്തിച്ചു.പി.കെ ശശിക്കെതിരെ കേസെടുക്കുക, പി.കെ ശശി രാജിവെക്കുക എന്നിവയാണ് പ്രതിഷേധ മാർച്ചിൽ ആവശ്യപ്പെടുന്നത്. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ വേലായുധൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് എം രതി, ജില്ലാ ട്രഷൻ എൻ റീന, ജില്ലാ കമ്മറ്റി അംഗം കെ പി സരസ്വതി, തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിതാ ജയമോഹൻ, എന്നിവർ പങ്കെടുത്തു



No comments