APP DOWNLOAD

TRENDING

പെരുമ്പയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്



പയ്യന്നൂര്:പയ്യന്നൂര്‍ പെരുമ്പയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരം.പെരുമ്പ ബൈപാസ് ജംഗ്ഷനിലാണ് ഇന്നലെ രാത്രി ഒമ്പതോടെ അപകടം. ഓടിക്കൂടിയവര്‍ ഇയാളെ ഉടനെ പയ്യന്നൂര്‍ സഹകരണ ആശുപത്രി,പരിയാരം മെഡിക്കല്‍ കോളേജാശുപത്രി എന്നിവിടങ്ങളിലെത്തിച്ചെങ്കിലും പരിക്ക് ഗരുതരമായതിനാല്‍ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു


 ചെറുവത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇസ്മായില്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 59 പി 3371 സ്‌കൂട്ടറും ബൈപാസ് റോഡിലൂടെ ദേശീയപാതയിലേക്ക് കയറിവന്ന കെഎല്‍ 13 എഡി 5340 നമ്പര്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

No comments