APP DOWNLOAD

TRENDING

തലശ്ശേരിയില്‍ നേരിയ തോതില്‍ ഭൂചലനം; വർഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയിലുണ്ടായ ഭൂമി കുലുക്കം ഓര്‍ത്ത് നാട്ടുകാര്‍ നടുക്കത്തില്‍






തലശ്ശേരി: തലശ്ശേരി മിനി സിവില്‍ സ്റ്റേഷന്റെ പരിധിയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. 12 സെക്കന്റോളം ഭൂചലനം നീണ്ടു നിന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരത്തില്‍ ഭൂചലനം ഉണ്ടായത.് തലശ്ശേരി നഗരത്തിലെ ബഹുനില കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായ് പാലിശ്ശേരി ഭാഗത്ത് എത്തിയവര്‍ക്കും നേരിയ ചലനം അനുഭവപ്പെട്ടു.
മിനി സവില്‍ സ്റ്റേഷനിലെ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ് ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്‌.ജീവനക്കാര്‍ ഇക്കാര്യം വിശദീകരിച്ചു. കസേരയില്‍ ഇരുന്ന് ജീവനക്കാര്‍ക്ക് വിറയല്‍ അനുഭവപ്പെട്ടതായി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പും തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഭൂമികുലുക്കം ഉണ്ടായിരുന്നു. അന്ന് 30 സെക്കന്റിലേറെ നീണ്ടു നിന്നിരുന്നു.

No comments