പിലാത്തറ മണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന മീൻ ലോറിക്ക് തീ പിടിച്ചു.
കണ്ണുർ: പിലാത്തറ – പാപ്പിനിശ്ശേരി റോഡിൽ ചെറുതാഴം അമ്പലം സ്റ്റോപ്പിന് സമീപമാണ് ഇന്ന് വൈകുന്നേരം 4.30 ഓടെ ഓടിെക്കാണ്ടിരിക്കുന്ന ലോറിക്ക് തീപ്പിടിച്ചത്.മംഗലാപുരത്ത് നിന്നും കണ്ണൂരിലെക്ക് മത്സ്യം കയറ്റി പോകുകയായിരുന്നKA20 AA2059 നമ്പർ കണ്ടെയ്നർ ലോറിക്കാണ് തീപ്പിടിച്ചത്.
പിൻ ചക്രത്തിനാണ് ആദ്യം തീപ്പിടിച്ചത് ഇത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി റോഡരികിലെക്ക് നിർത്തുകയായിരുന്നു. ഓടി എത്തിയ നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു. പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനയുടെരണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.ലോറിയുടെ പിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.പരിയാരം പോലീസും സ്ഥലത്ത് എത്തിയിരുന്നു.



No comments