കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയില്‍.
കണ്ണൂര്: കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയില്‍.
കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ഡപ്യൂട്ടി തഹസില്‍ദാര്‍ ആര്‍.വിനോദാണ് ഇന്ന് ഉച്ചയ്ക്ക് പിടിയിലായത്. അനീഷ് താമരശ്ശേരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നാം തീയ്യതി 4000 രൂപ വാങ്ങിയിരുന്നു ഇതിന്റെ ബാക്കി വാങ്ങുവാൻ വേണ്ടി കോഫി ഹൗസിനു സമീപം വെച്ച് ആയിരം രൂപ വാങ്ങിയപ്പോഴാണ് പിടിയിലായത് .ക്വാറി വേസ്റ്റുമായി പിടികൂടിയ പിക്കപ്പ് വാന്‍ വിട്ടു കൊടുക്കാന്‍ വേണ്ടി യാണ് പണം വാങ്ങിയത് .പണം വാങ്ങിയ ശേഷം വിജിലന്‍സ് സംഘത്തെ കണ്ട് ഓടാന്‍ ശ്രമിച്ച വിനോദിനെ കൈയ്യോടെ പിടികൂടുകയായിരുന്നു



No comments