APP DOWNLOAD

TRENDING

ഭര്‍ത്താവുമായുള്ള വാക്കേറ്റത്തിന്റെ പേരില്‍ വീട്ടമ്മക്ക് ബന്ധുക്കളുടെ മര്‍ദ്ദനം: വീട്ടമ്മയുടെ തോളെല്ല് പൊട്ടിയതായി പരാതി



പയ്യന്നൂര്:ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ വീട്ടമ്മയുടെ തോളെല്ല് തകര്‍ന്നു. മുനയം കുന്നിലെ വെള്ളാപ്പള്ളിയില്‍ മറിയം സലാമിന്റെ(52) തോളെല്ലാണ് തകര്‍ന്നത്.ചെറുപുഴ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം മറിയത്തിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.താലൂക്ക് ആശുപത്രിയിലെ പരിശോധനയിലാണ് ഇവരുടെ വലത് തോളെല്ല് തകര്‍ന്നതായി മനസിലായത്. ഒമ്പതിന് രാവിലെ പത്തിനാണ് മുനയംകുന്നിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മറിയത്തിന് മര്‍ദ്ദനമേറ്റത്.
കുറച്ച് ദിവസമായി നല്ല സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. സംഭവത്തിന് തലേ ദിവസം ഭര്‍ത്താവ് അബ്ദുള്‍സലാമുമായുള്ള സംസാരം വാക്കേറ്റമായും മാറിയിരുന്നു.ഇക്കാര്യം മറിയം അറിയിച്ചതിനെ തുടര്‍ന്നെത്തിയ സഹോദരങ്ങള്‍ അബ്ദുള്‍ സലാമുമായി സംസാരിച്ചുകൊണ്ടിരിക്കേയാണ് രണ്ടു വാഹനങ്ങളിലായെത്തിയ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ക്രുരമായി മര്‍ദ്ദിച്ചതെന്ന് മറിയം പറയുന്നു.വിവരം പുറത്തറിയാതിരിക്കാന്‍ മറിയത്തെ വീടിനുള്ളില്‍ ബന്ധിയാക്കിയിരുന്നതായും സൂചനയുണ്ട്.
വേദന അധികരിച്ചതോടെ കരഞ്ഞുകൊണ്ട് വീട്ടില്‍ നിന്നിറങ്ങിയ മറിയത്തെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഏണിപ്പടിയില്‍  നിന്നും വീണതെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. ആശുപത്രിയില്‍നിന്നും പാടിച്ചാലിലെ മകളുടെ വീട്ടിലേക്കാണ് മറിയം പോയത്.വേദന അസഹ്യമായപ്പോഴാണ് അവിടെനിന്ന്് ഇവരുടെ സഹോദരങ്ങള്‍ ഇന്നലെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.ഇവിടുത്തെ പരിശോധനയിലാണ് തോളെല്ല് പൊട്ടിയതായി മനസിലായത്.

No comments