ഇരിട്ടി കൂട്ടുപുഴ അതിർത്തിയിൽ വന്‍ ലഹരിമരുന്ന് വേട്ട: എക്‌സൈസ് സംഘം പിടികൂടിയത് നിരോധിത പാന്‍ മസാലകൾ
ഇരിട്ടി: ഇരിട്ടി എക്‌സൈസ് സംഘം കുട്ടുപുഴ അതിര്‍ത്തിയി നടത്തിയ വാഹന പരിശോധനയില്‍ വന്‍ ലഹരിമരുന്ന് കടത്ത് പിടികൂടി. അതിര്‍ത്തി കടന്ന് വ്യാപകമായി കേരളത്തിലെക്ക് കഞ്ചാവും മയക്കുമരുന്നുകളുമുള്‍പ്പെടെ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്ല്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 9 മണിയോടെ കൂട്ടുപുഴ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനക്കായി കടത്തുകയായിരുന്ന രണ്ട്ക്വിന്റലോളം നിരോധിത പാന്‍ മസാലകള്‍ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ചാവശ്ശേരി പത്തൊന്‍പതാം മൈല്‍ സ്വദേശിയായ മുഹമ്മദ് അജ്മല്‍ ( 30 ) വെളിയമ്പ്ര പെരിയത്തില്‍ സ്വദേശി പി.കെ മിന്‍ഷാദ് (29) എന്നിവരെയും ലഹരി കടത്താനായി ഉപയോഗിച്ച കെ.എല്‍ 58 എന്‍ 6779 റിനോള്‍ട്ട് ടസ്റ്റര്‍ കാറും എക്‌സൈസ് സംഘം കസ്റ്റഡിലെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങളായ 12000 പാക്കറ്റ് ഹാന്‍സ്, 3600 പായ്ക്കറ്റ് കൂള്‍ എന്നിവയാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇരിട്ടിയുള്‍പ്പെടെയുള്ള മലയോരത്തെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന മലയോരത്തെ പ്രധാന സംഘത്തില്‍ പെട്ടവരാണ് ഇന്നലെ പിടിയിലായ സംഘമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും ലക്ഷ്യമാക്കി വ്യാപകമായി അതിര്‍ത്തി കടന്ന് ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍. മയക്കുമരുന്ന് ലഹരി മാഫിയകളെ നിലയ്ക്കു നിര്‍ത്താനും ലഹരികടത്തു തടയുന്നതിനുമായി ഇരിട്ടി എക്‌സൈസ് സംഘം അതിര്‍ത്തിമേഖലയില്‍ ഉള്‍പ്പെടെ രാത്രി കാല റെയ്ഡുകളും വാഹന പരിശോധനയും ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ നടന്ന വാഹന പരിശോധനയില്‍ എക്‌സൈസ് സംഘം കഞ്ചാവ് ,നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ലഹരിക്കടത്ത് തടയുന്നതിനായി മേഖലയില്‍ വരും ദിവസങ്ങളിലും വാഹനപരിശോധന ശക്തമാക്കുമെന്നും റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്ല്യാത്തിനു പുറമെ, പ്രിവന്റീവ് ഓഫീസര്‍മാരായ ടി കെ വിനോദന്‍ , ഒ അബ്ദുല്‍ നിസ്സാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എന്‍ രവി , സജേഷ് പി കെ, വി ശ്രീനിവാസന്‍, ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരും ലഹരിക്കടത്ത് പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.



No comments