ശ്രീകണ്ഠപുരം ടൗണില്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി തെരുവ് നായ്ക്കളുടെ വിളയാട്ടം: നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
ശ്രീകണ്ഠപുരം: കാല്‍നട യാത്രക്കാര്‍ക്കും, നാട്ടുകാര്‍ക്കും നടന്നു പോകാന്‍ കഴിയാത്ത വിധത്തില്‍ ശ്രീകണ്ഠപുരം ടൗണില്‍ തെരുവു നായകളുടെ ശൗല്യം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പേടിച്ച് വാഹനങ്ങളെ ആശ്രയിക്കുകയാണിപ്പോള്‍. രാവിലെയും രാത്രിയുമാണ് തെരുവ് നായകള്‍ റോഡിലിറങ്ങുന്നത്. കൂട്ടമായി റോഡിലിറങ്ങുന്ന തെരുവ് നായകള്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതിപരത്തുന്നു. വാഹനങ്ങള്‍ റോഡുകളില്‍ കുറയുമ്പോഴാണ് തെരുവ് നായകള്‍ കൂട്ടത്തോടെ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
രാത്രി വൈകി ജോലി കഴിഞ്ഞ് നടന്നു പോകുന്നവര്‍ക്ക് പോലും ഇത് ഭീഷണിയാകുന്നു. കൂടുതലും അന്യ സംസ്ഥാന തൊഴിലാളികലാണ് ടൗണിലൂടെ രാത്രി കാലങ്ങളില്‍ നടന്നു പോകേണ്ടി വരുന്നത്. ഇവരില്‍ ഭൂരിഭാഗവും ശ്രീകണ്ഠപുരം ടൗണിന്റെ പരിസ പ്രദേശങ്ങെളില്‍ ജോലിചെയ്യുന്നവരാണ്. കടവരാന്തകളിലും റോഡിന്റെ ഇരുവശങ്ങളിലുമാണ് തെരു നായകള്‍ ക്യാംപ് ചെയ്യുന്നത്. തെരുവ് നായകളെ തുടച്ച് നീക്കാന്‍ ശ്രീകണ്‍ഠപുരം നഗരസഭാ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.



No comments