APP DOWNLOAD

TRENDING

പ്രളയ ബാധിതപ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തി സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ



പ്രളയ ബാധിത പ്രദേശമായ ചെങ്ങളായി കൊവ്വപ്പുറത്ത് സർ സയ്യിദ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ദൂരിതാശ്വാസ പ്രവർത്തനത്തിന്റെ തുടർ പ്രവർത്തനമായി മെഡിക്കൽ ക്യാമ്പ് നടത്തി
       ക്യാമ്പ് കൊവ്വപ്പുറം വാർഡ് മെംബർ മൂസാൻകുട്ടി തേർളായിയുടെ അദ്ധ്യക്ഷതയിൽ  
തളിപ്പറമ്പ മുൻസിപ്പൽ ചെയർമാൻ മഹ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.
   ചടങ്ങിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ മികച്ച പ്രയത്നം കാഴ്ചവെച്ച് ഹിമാചൽ പ്രദേശിൽ വെച്ച് നടക്കുന്ന സാഹസിക ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച മുഹമ്മദ് അർഫാസിനെ നഗരസഭാ ചെയർമാൻ പൊന്നാടയിട്ട് ആദരിച്ചു
 സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എം.അബ്ദുൽ മുത്തലിബ് സ്വാഗതവും Nടs പ്രോഗ്രാം ഓഫീസർ പി.എസ്  അൻവർ പദ്ധതി വിശദീകരണവും നടത്തി.Nടട PAC മെംബർ ഫിറോസ്.ടി.അബ്ദുള്ള, സാമൂഹ്യ പ്രവർത്തകൻ റിയാസ് കെ.എം.ആർ, ഷഫീഖ്.ടി.പി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് NSS വളണ്ടിയർ ലീഡർ ഫാത്തിമ കരീം നന്ദിയർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ഡോ.തുഷാരയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടന്നു. ക്ലാസിനു ശേഷം സൗജന്യ വൈദ്യപരിശോധനയും നടന്നു.
       ഉച്ച ഭക്ഷണത്തിന് ശേഷം വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രസ്തുത  പ്രദേശത്തുള്ള 60 വീടുകളിൽ സൗജന്യ മരുന്ന് വിതരണവും ഗുണനിലവാര പരിശോധനയ്ക്കായി കിണറിലെ വെള്ളം ശേഖരിക്കുകയും ചെയ്തു. അദ്ധ്യാപകരായ ഷീന, സി.വി.എൻ യാസറ,ഫായിസ മഹ്മൂദ് .കെ മുനീറ, സലീം, പി.കെ ഫിറോസ് ,നാട്ടുകാരായ ഖാദർ, തൻസീഹ് എന്നിവർ നേതൃത്വം നൽകി.

No comments