APP DOWNLOAD

TRENDING

തഹ് വാർ 2K18 വാഫി കോളേജ് ഫെസ്റ്റ് MSF സ്റ്റേറ്റ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.


ശ്രീകണ്ഠപുരം: പഴയങ്ങാടി മാലിക് ദീനാർ വാഫി കോളേജ് വിദ്യാർത്ഥി യൂണിയനുകീഴിൽ നടത്തപ്പെടുന്ന " തഹ് വാർ 2k18 " കോളേജ് ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം  എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ' നിർവ്വഹിച്ചു.ഫാദർ രാജി സ്കറിയ മുഖ്യാതിഥിയായി .
എൻ.പി.എം .ബാഖവി, പഴയങ്ങാടി മസ്ക്കറ്റ് കൂട്ടായ്മ ചെയർമാൻ പി.ടി.എ.ശുക്കൂർ, വി.പി. അബൂബക്കർ ഹാജി, യു.പി. മുസ്തഫ, പി.ടി.മുഹമ്മദ്, ഹബീബ് വാഫി, ജംഷീർ വാഫി, റൗഫ് വാഫി, ഹാഫിള് അമീൻ സംബസിച്ചു.ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന "കലാ വിചാരം" സെഷനിൽ സയ്യിദ് റാശിദ് ഹുദവി തങ്ങൾ , പ്രമുഖ മാപ്പിളപ്പാട്ട് കവി ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായി സംബന്ധിക്കും.

 തുടർന്ന് നടക്കുന്ന വിവിധ മത്സരങ്ങളിൽ 2 വേദികളിലായി 4  ഗ്രൂപ്പുകളിൽ നിന്നുള്ള എൺപതോളം വിദ്യാർത്ഥികൾ നൂറോളം ഇനങ്ങളിലായി മത്സരിക്കും. മത്സരത്തിന്റെ മുഴുവൻ വീഡിയോകളും 'Thahwar 2K18' എന്ന യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. 2 ദിവസങ്ങളായി നീണ്ടു നിൽക്കുന്ന കലാപരിപാടികൾക്ക് ചൊവ്വാഴ്ച രാത്രി 10 മണിയോടെ പരിസമാപ്തി കുറിക്കും.കോളേജ് അധ്യാപകർ,മഹല്ല് കമ്മിറ്റി പ്രതിനിധികൾ,ജിസിസി പ്രവാസി പ്രമുഖർ, Dr. അറഫാത്ത്, Dr. പി.ടി.എ.കബീർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

No comments