APP DOWNLOAD

TRENDING

സിവിൽ സ്റ്റേഷനിനു പിന്നിലായി മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ മുൻസിപ്പൽ സെക്രട്ടറി തഹസിൽദാർക്ക് നോട്ടീസ് നൽകി; നടപടി തളിപ്പറമ്പ ന്യൂസ് റിപ്പോർട്ടിനെ തുടർന്ന്



തളിപ്പറമ്പ് : ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തളിപ്പറമ്പ് താലൂക്കോഫിസ് വളപ്പിലെ മിനി സിവില്‍സേറ്റേഷന് പിന്നിലായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് തളിപ്പറമ്പ് വാർത്തകൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ പരാതിപരിഹാര അദാലത്ത് നടന്ന ദിവസം പ്രശ്നം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ നടപടി എടുക്കുന്നതിനായി മുൻസിപ്പൽ സെക്രട്ടറി കെ.അഭിലാഷ് തളിപ്പറമ്പ് തഹസിൽദാർക്ക്  നോട്ടീസ് നൽകിയതായി  തളിപ്പറമ്പ ന്യൂസിനോട് പറഞ്ഞു

No comments