വൃദ്ധയെ പരിചരിക്കാനെത്തിയ ഹോംനഴ്സ് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങി
തലശ്ശേരി: ഗൃഹനാഥയായ വൃദ്ധയെ പരിചരിക്കാനെത്തിയ ഹോംനഴ്സ് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായ് മുങ്ങി. പിണറായി പടന്നക്കരയിലെ നാണു മാസ്റ്ററുടെ മകന്‍ എന്‍.വി ഹൗസില്‍ സനല്‍കുമാറാണ് ഇത് സംബന്ധിച്ച് പിണറായി പോലീസില്‍ പരാതി നല്‍കിയത്.ചൊവ്വാഴ്ച രാവിലെ 9.30നും ഉച്ചക്ക് 1.30നും ഇടക്കുള്ള സമയത്താണ് സ്വര്‍ണ്ണാഭരണങ്ങളുമായ് ഹോം നഴ്സായി എത്തിയ യുവതി കടന്ന് കളഞ്ഞതെന്ന് സംശയിക്കുന്നു. പിണറായി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. സനല്‍കുമാറിന്റെ വൃദ്ധയായ മാതാവിനെ പരിചരിക്കാന്‍ നേരത്തെ മുതല്‍ ഹോംനഴ്സിനെ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഇതുവരെ വന്ന ഹോംനഴ്സ് നാട്ടിലേക്ക് പോയപ്പോള്‍ പകരക്കാരിയായി തിങ്കളാഴ്ച എത്തിയ രന്യയെന്ന യുവതിയാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ഗൃഹനാഥയുടെ കഴുത്തിലണിഞ്ഞ 5 പവന്റെ മാല, രണ്ട് പവന്‍ വീതമുള്ള അഞ്ച് വളകള്‍ എന്നിവയാണ് മോഷണം പോയത്.
ചൊവ്വാഴ്ച ഉച്ചക്ക് വീട്ടില്‍ എത്തിയ സനല്‍കുമാറിന്റെ സുഹൃത്താണ് സംഭവം സനല്‍കുമാറിനെ അറിയിച്ചത്.വീട്ടില്‍ ഗൃഹനാഥയെ മാത്രം കണ്ട് സംശയം തോന്നിയ സുഹൃത്ത് സനല്‍കുറിനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഹോംനഴ്സ് വീട്ടില്‍ തന്നെ ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അവരെ അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഗൃഹനാഥയുടെ ശശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിരുന്നോയെന്ന് അന്വേഷിച്ചപ്പോഴാണ് ഇവയൊന്നും കാണാനില്ലെന്നും അറിയാന്‍ കഴിഞ്ഞത്.തുടര്‍ന്ന് സനല്‍കുമാര്‍ പിണറായി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സനല്‍കുമാറും ഭാര്യയും രാവിലെ ജോലിക്ക് പോകുമ്പോള്‍ അമ്മയുടെ അടുത്ത് ഹോംനഴ്സിനെയാക്കിയാണ് വന്നിരുന്നത്. ധര്‍മ്മടത്തെ അനിതയെന്ന യുവതിയുടെ ഹോംനഴ്സിംഗ് സ്ഥാപനം വഴിയാണ് ഇവിടെ ഹോംനഴ്സിനെ നിയമിച്ചിരുന്നത്.രന്യയെന്ന ഹോം നഴ്സിനെയും ഇവര്‍ തന്നെയാണ് ഏര്‍പ്പാടാക്കി നല്‍കിയതെങ്കിലും രന്യയുടെ വിലാസമോ മറ്റോ ഇവരുടെ കൈയ്യിലുണ്ടായിരുന്നില്ല. പോലീസ് ഹോം നഴ്സിംഗ് സ്ഥാപന ഉടമ അനിതയെയും ചോദ്യം ചെയതു. കേസെടുത്ത് അന്വേഷിച്ച് വരികയാണ്.



No comments