APP DOWNLOAD

TRENDING

തളിപ്പറമ്പിൽ ബേക്കറിയിൽ തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്ടം; ആളപായമില്ല



തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്തെ മഹാത്മ കോംപ്ലക്സിലെ കുൽഫി ബേക്കേർസിന് തീപിടിച്ചു. രാവിലെ 9 മണിയോടെ കട തുറക്കാനത്തിയ ജീവനക്കാർ ഉള്ളിൽ നിന്ന് പുകവരുന്നത് കണ്ട് ഫയർഫോഴ്സിനെയും പൊലിസിനെയും അറിയിക്കുകയായിരുന്നു. അടുക്കളയിലെ ഓവനിൽ നിന്നാണ് തീ പടർന്നതെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും അതിന് തീപിടിക്കാതിരുന്നത് വൻ അപകടം ഒഴിവായി. അടുക്കളയിലെ ഉപകരണങ്ങൾ പൂർണ്ണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

No comments