APP DOWNLOAD

TRENDING

നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; മത്സരത്തിനിടെ ജഗന്നാഥ ക്ഷേത്രക്കുളത്തിന്റെ മധ്യഭാഗത്തെത്തിയതോടെ ഒമ്പതാംക്ലാസുകാരന്‍ മുങ്ങിത്താണു



തലശ്ശേരി: സബ് ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചു. ന്യൂമാഹി എം.എം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റിത്തിഖാ(14)ണ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയില്‍ മുങ്ങി മരിച്ചത.് ഇന്ന് കാലത്ത് 10.30 മണിയോടെയാണ് അപകടം.
അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റിത്തിഖും നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ കുളത്തിന്റെ മധ്യ ഭാഗത്തെത്തിയതോടെ റിത്തിഖ് കുളത്തിനടിയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപകരും നാട്ടുകാരും കുളത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്സ് സംഘവും തെരച്ചില്‍ നടത്തി 11.45 ഓടെയാണ് കുളത്തിന്റെ അടിത്തട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത.് തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെയാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചതെന്ന് പരാതിയുണ്ട് ചൊക്ലി പാറാലിലെ കാഞ്ഞിരമുള്ളതില്‍ രാജേഷിന്റെ മകനാണ്.

1 comment:

  1. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

    ReplyDelete