ബൈക്കപകടത്തിൽ തേറണ്ടി സ്വദേശിയായ അധ്യാപകൻ മരിച്ചു
തളിപ്പറമ്പ: ബൈക്കില്‍ നിന്നും തെറിച്ച് വീണ യുവാവ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി തേറണ്ടിക്കടവിലെ പി.പി.കിഷോര്‍ (27) ആണ് മരിച്ചത്. പറശ്ശിനിക്കടവ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഗസ്റ്റ് ലക്ച്ചറാണ്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഇദ്ദേഹം പാപ്പിനിശ്ശേരി വേളാപുരത്ത് യൂസ്ഡ് കാര്‍ ഷോറൂമിന് മുന്നില്‍ ഇന്നലെ രാത്രി 8 മണിയോടെ അപകടത്തില്‍പ്പെടുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് വീണ കിഷോറിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വൈകുന്നേരം അഞ്ചുമണിക്ക് കൂവേരി സമുദായ ശമ്ശാനത്തില്‍. പി.പി.നാരായണന്‍ നമ്പ്യാരുടെയും രമയുടെയും മകനാണ്. സഹോദരി: നിമിഷ



No comments