APP DOWNLOAD

TRENDING

പരിയാരം സ്കൂളിന് സമീപം കെ.എസ് ആർ ടി സി മരത്തിലിടിച്ച് രണ്ട് പേർക്ക് പരിക്ക്



ദേശീയപാതയിൽ പരിയാരം കെ.കെ.എൻ.പരിയാരം സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിന് സമീപം കനത്ത മഴയിൽ നിയന്ത്രണം വിട്ട കെഎസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് മരത്തിലിടിച്ച് കണ്ടക്ടർക്കും യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെരണ്ട് മണിയോടെയാണ് അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ യാത്രക്കാരായ പിണറായിയിലെ പുരുഷു വിന്റെ മകൻ രൂപേഷ് (35), സൽമാൻ (25), കണ്ടക്ടർ മുഴ വന്നൂർ കുനപ്പനടിയിലെ ബിജോയ് കുമാർ (39) എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ പതിനഞ്ചോളം പേർക്ക് പ്രാഥമിക ചിക്സ്ത നൽകി അപകടത്തിൽ ബസിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു.

No comments