യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ കാര്യം അനിശ്ചിതത്വത്തിൽ;വിദേശത്ത് നിന്ന് പണം സ്വീകരിക്കാൻ തടസ്സങ്ങളുണ്ടെന്ന് കേന്ദ്രം
രാജ്യത്ത് സംഭവിച്ച ദുരന്തങ്ങൾക്ക് പുറത്തുനിന്നുള്ള സഹായം നേരിട്ട് സ്വീകരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം.ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ കാര്യം അനിശ്ചിതത്വത്തിലായി.യുഎഇയെ കൂടാതെ ഖത്തർ 30 കോടിയും മാലിദ്വീപ് 30 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കാനുള്ള നയമില്ലെന്നാണ് കേന്ദ്ര വൃത്തങ്ങൾ പറയുന്നത്.വേണമെങ്കിൽ വായ്പയായി സ്വീകരിക്കാം.ഉത്തരാഖണ്ഡ് ദുരന്ത സമയത്ത് അമേരിക്കൻ സഹായം സ്വീകരിച്ചില്ലെന്നും സുനാമി ദുരന്തത്തിന് ശേഷമാണ് വിദേശരാജ്യങ്ങളുടെ നേരിട്ടുള്ള ധനസഹായം സ്വീകരിക്കാതിരുന്നതെന്നും കേന്ദ്രവൃത്തങ്ങൾ വ്യക്തമാക്കി.



No comments