APP DOWNLOAD

TRENDING

ബലിപെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി ഓരോ നിമിഷവും, ഓരോ നാണയത്തുട്ടും പ്രാർഥനാപൂർവം പ്രളയബാധിതർക്കായി മാറ്റിവയ്ക്കണം; ശിഹാബ് തങ്ങൾ.




ബലിപെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി ഓരോ നിമിഷവും, ഓരോ നാണയത്തുട്ടും പ്രാർഥനാപൂർവം പ്രളയബാധിതർക്കായി മാറ്റിവയ്ക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ത്യാഗത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും ചരിത്രമാണ് ബലിപെരുന്നാളിന്റേത്.

പ്രളയബാധിതരായ സഹോദരങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിനാണ് മുൻഗണന. ‘എന്റെ സഹായത്തിന് ആരുമെത്തിയില്ലല്ലോ’ എന്ന സങ്കടം ഒരാൾക്കുമുണ്ടാവാൻ ഇടവരരുത്. പണച്ചെവ് വരുന്ന പരിപാടികളെല്ലാം മാറ്റിവച്ച് ഇനിയുള്ള  ദിവസങ്ങൾ  നാടിന്റെ പുനർനിർമാണത്തിനായി സമർപ്പിക്കുക. ലോകം മുഴുവൻ കേരളത്തോടൊപ്പമുണ്ടെന്നത് വലിയ പ്രത്യാശ നൽകുന്നു.

ആപത്‌ഘട്ടത്തിൽ താങ്ങും തലോടലുമായി വന്ന് മനുഷ്യമഹത്വത്തിന്റെ മഹാമാതൃകകളായ വിവിധ രാജ്യങ്ങളുടെ സാരഥികൾക്കും നാടിന്റെ ഒരോ കോണിലും രാപ്പകലില്ലാതെ, സ്വയംമറന്ന് രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയ സഹോദരങ്ങൾക്കും പ്രത്യേകം നന്ദി. കരുത്തോടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കാൻ നാടിനെയും നാട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

No comments