APP DOWNLOAD

TRENDING

ഏഴാംമൈൽ ജുമാമസ്ജിദിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ



തളിപ്പറമ്പ് ഏഴാംമൈൽ ജുമാമസ്ജിദിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കുറുമാത്തൂർ ഹൈസ്കൂളിന് സമീപത്തെ റഹ്മത്ത് വില്ലയിൽ കൊടിയിൽ കെ.റുബൈസ്(22) ആണ് അറസ്റ്റിലായത്. ഏഴാംമൈൽ ജുമാമസ്ജിദിൽ സുബഹി നിസ്കാരത്തിനെത്തിയ ഷബീർ എന്നയാളുടെ ഹോണ്ട ആക്ടീവയാണ് ഇയാൾ കവർന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സി.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ദിനേശൻ, കെ.കെ പ്രശോഭ്, എ.എസ്.ഐ ജോസ്, എസ്.സി.പി.ഒമാരായ അബ്ദുൽ റൗഫ്, ജാബിർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments