APP DOWNLOAD

TRENDING

കൊച്ചിക്ക് ആശ്വാസം; ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതലായി വെള്ളം തുറന്നുവിടല്ലെന്ന് കെഎസ്ഇബി



ഇടുക്കി അണക്കെട്ടില്‍ നിന്നും ഇന്ന് രാത്രി കൂടുതലായി വെള്ളം തുറന്നുവിടല്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. ഇന്ന് കൂടുതലായി വെള്ളം തുറന്നു വിട്ടാല്‍ കൊച്ചി നഗരത്തിലേക്കും വെള്ളപ്പൊക്കം ബാധിക്കും. അതേസമയം ,ഇടുക്കി ഡാം പൂര്‍ണ്ണ സംഭരണ ശേഷിയിലെത്തിയാല്‍ പിന്നീട് കൂടുതലായി തുറന്നു വിടാതെ നിര്‍വാഹമില്ലെന്നത് ആശങ്ക പരത്തുന്നുണ്ട്.

അണക്കെട്ടില്‍ നിന്നും കൂടുതലായി വെള്ളം തുറന്നു വിട്ടാല്‍ വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, പേരാണ്ടൂര്‍ തുടങ്ങിയ മേഖലകളിലേക്ക് വെളളം കയറുന്നതിന് സാധ്യതയുണ്ട്. ആലുവ, കാലടി,പെരൂമ്പാവൂര്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ പമ്പയാര്‍ മുറിഞ്ഞൊഴുകുന്നത് കാരണം പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തെ അത് പ്രതികൂലമായി ബാധിച്ചിരുന്നു.കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതോടെ ദുഷ്‌കരമായി മാറി.

അതേസമയം, കേരളം പ്രളയത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഓണാവധി വിദ്യഭ്യാസ വകുപ്പ് നേരത്തെയാക്കി. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും നളെ മുതല്‍ അടച്ചിടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 29ന് ആയിരിക്കും സ്‌കൂളുകള്‍ പിന്നീടു തുറക്കുക.

No comments