APP DOWNLOAD

TRENDING

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതം; വ്യാജ പ്രചരണം തള്ളി സര്‍ക്കാർ; പ്രചരിപ്പിച്ചവർക്കെതിരെ കര്‍ശന നടപടി



മുല്ലപ്പെരിയാര് ഡാമിനെക്കുറിച്ചുള്ള കുപ്രചരണങ്ങളില്‍ ശക്തമായ പ്രതികരണവുമായി സര്‍ക്കാര്‍. അണക്കെട്ടില്‍ വിള്ളലുണ്ടായെന്ന് വാട്സപ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പത്രക്കുറിപ്പ്. കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും പിടികൂടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കാന്‍ ജലവിഭവസെക്രട്ടറി ഡിജിപിക്ക് കത്ത് നല്‍കിയതായും സര്‍ക്കാര്‍ വെളിപ്പെടുത്തി. സമൂഹത്തെ ആശങ്കാകുലരാക്കുന്നതിനായി ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം പൊതുസമൂഹവും രംഗത്തെത്തുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നാളെ രാവിലെ ദുരന്തനിവാരണസമിതികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. കോടതിയുത്തരവിന് കാത്തുനില്‍ക്കാതെ ഉടന്‍ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുമെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസാമി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയതിന് പിന്നാലെ വന്ന സുപ്രീംകോടതി ഇടപെടല്‍ കേരളത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

No comments