APP DOWNLOAD

TRENDING

അശ്ലീല വീഡിയോ ഉപയോഗിച്ച് ഒരു കോടി രൂപയോളം തട്ടാന്‍ ശ്രമം;ആറംഗ സംഘം തളിപ്പറമ്പിൽ പിടിയിൽ



തളിപ്പറമ്പ്: ബി.ടെക് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ഉന്നതരുടെ മക്കളെ അശ്ലീല ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം തളിപ്പറമ്പില്‍ പിടിയില്‍. ഇന്നലെ രാത്രി രണ്ട് ബൈക്ക് മോഷ്ടാക്കളായ റാഷിദ്, ഇര്‍ഷാദ് എന്നിവരെ പിടികൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മോഷ്ടാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പിലെ വിവിധ ഇടങ്ങളില്‍ നിന്നായി സംഘത്തിലെ റൂവൈസ്, അമല്‍ ദേവ് തുടങ്ങി അഞ്ചു പേരെ പിടികൂടുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനിരിക്കുകയാണ് തളിപ്പറമ്പ് പോലീസ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പെണ്‍കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ ഇവര്‍ ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമം നടത്തി വരികയായിരുന്നു. പ്രേമം നടിച്ച് പ്രലോഭിച്ചും മറ്റുമാണ് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയത്. പലരും ഉന്നതരുടെ മക്കളായിരുന്നു. ബി.ടെക് ഉള്‍പ്പെടെ കോളജ് വിദ്യാര്‍ഥികളെ കുടുക്കുന്ന തരത്തിലായിരുന്നു ഇവരെ പ്രവര്‍ത്തനം. തുടര്‍ന്ന് മാതാപിതാക്കളോട് പെണ്‍കുട്ടിയുടെ ഫോട്ടോകള്‍മറ്റും തങ്ങളുടെ കയ്യിലുണ്ടെന്നു വിവരമറിയിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഒരു കോടി രൂപയോളം ആവശ്യപ്പെട്ടതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെതളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരാക്കിയിരിക്കുകയാണ്. ഉടന്‍ അറസ്റ്റ് ഉള്‍പ്പെടെ മറ്റു നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് തളിപ്പറമ്പ് ഡവൈ.എസ്പി. കെ.വി വേണു ഗോപാല്‍ പറഞ്ഞു...

No comments