APP DOWNLOAD

TRENDING

നീലേശ്വരം സ്വദേശി പയ്യന്നൂരില്‍ ട്രെിയിനിടിച്ച് മരിച്ചു.



പയ്യന്നൂര്:നീലേശ്വരം സ്വദേശി പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു.മടിക്കൈ കുഞ്ഞിപ്പള്ളത്തെ പൂജക്കാനാ കിഴക്കേ വീട്ടില്‍ രവീന്ദ്രനാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ട്രാക്കിലൂടെ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഗൂഡ്‌സ് ട്രെയിനിടിച്ച് മരിച്ചത്.


ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.പ്രവാസിയായ രവീന്ദ്രന്‍ നാട്ടിലെത്തിയ ശേഷം കൃഷിപ്പണികളുമായി കഴിയുകയായിരുന്നു.ഉച്ചക്ക് വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ രവീന്ദ്രന്‍ ഏതോ മാനസിക വിഷമത്താല്‍ ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസിന് നല്‍കിയ മൊഴി.



പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പയ്യന്നൂർ പോലിസ് ഇന്‍ക്വിസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശത്തെക്ക് കൊണ്ട് പോകും. ഭാര്യ:ലക്ഷ്മി.മകള്‍:രമ്യ.മരുമകന്‍:മഹേഷ്.(എക്‌സൈസ്) സഹോദരങ്ങള്‍:ഭരതന്‍,ലക്ഷ്മിക്കുട്ടിയമ്മ, ശ്യാമള.

No comments