റേഷന്‍ ഷോപ്പ് നടത്തിപ്പുകാരന്‍ വീടിനരികിലെ വെള്ളക്കെട്ടില്‍ വീണുമരിച്ച നിലയില്‍.
പയ്യന്നൂര്: റേഷന്‍ ഷോപ്പ് നടത്തിപ്പുകാരന്‍ വീടിനരികിലെ വെള്ളക്കെട്ടില്‍ വീണുമരിച്ച നിലയില്‍. കാങ്കോല്‍ റേഷന്‍ ഷോപ്പ് നടത്തിപ്പുകാരന്‍ കുണ്ടയം കൊവ്വല്‍ വലിയചാലിലെ പാറപ്പുറത്ത് കുഞ്ഞിക്കണ്ണനെയാണ്(68) വീട്ടിലേക്കുള്ള വഴിയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി കാങ്കോലില്‍ റേഷന്‍ കട നടത്തി വരുന്ന ഇയാളെ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണത്തിലായിരുന്നു. ഇതിനിടയില്‍ ഇന്ന് രാവിലെയാണ് വീടിന് സമീപത്തായി വീട്ടിലേക്കുള്ള വഴിയരികിലെ വയലിലെ വെള്ളക്കെട്ടില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പെരിങ്ങോം പൊലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഭാര്യ:ലക്ഷ്മി.മക്കള്‍: പ്രിത, പ്രസിത.മരുമക്കള്‍: പ്രകാശന്‍(ടൈലര്‍ചീമേനി), സുനില്‍(കുഞ്ഞിമംഗലം), സഹോദരങ്ങള്‍: രാഘവന്‍, കൃഷ്ണന്‍, ദാമോദരന്‍, ബാബുരാജ്, ജാനകി, പരേതയായ കല്യാണി.
No comments