തളിയിലെ എം.ശ്രീദേവിയമ്മ അന്തരിച്ചു
ആന്തൂർ നഗരസഭയിൽ തളിയിൽ ശ്രേയസ്സിൽ റിട്ട. അദ്ധ്യാപിക എം.ശ്രീദേവിയമ്മ (90 വയസ്സ്) വാർദ്ധക്യസഹജമായ അസുഖം മൂലം കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി നിര്യാതയായി. ആന്തൂർ എ .എൽ .പി .സ്കൂൾ മുൻ പ്രധാനാധ്യാപികയും സി.പി.ഐ (എം) തളിയിൽ റെഡ്സ്റ്റാർ ബ്രാഞ്ച് മെമ്പറുമായ എം.പൂഞ്ചോലാ ദേവി ഏക മകളാണ്. കെൽട്രോൺ മുൻ അസിസ്റ്റന്റ് മാനേജർ എൻ.സി.ദേവരാജനാണ് മകളുടെ ഭർത്താവ്. അരുൺ ദേവരാജ്, വരുൺ ദേവരാജ് എന്നിവർ ചെറുമക്കളാണ്. സംസ്കാരം 28ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ആന്തൂർ നഗരസഭ തളിയിൽ പൊതുശ്മശാനത്തിൽ.
No comments