വിവാഹ വാഗ്ദ്ധാനം നൽകി പീഡനം ;ഡി.വൈ.എഫ്.ഐ.നേതാവ് അറസ്റ്റിൽ
ചന്തേര: വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്തDyfi ബ്ലോക്ക് നേതാവും തൃക്കരിപ്പൂർ ഏരിയാകമ്മറ്റി അംഗവുമായവലിയപറമ്പിലെ കുതിരുമ്മൽരതീഷ്(33) നെയാണ് ചന്തേര എസ്.ഐ വിപിൻ ചന്ദ്രൻ അറസ്റ്റ് ചെയ്തത്.തൃക്കരിപ്പൂർ മാടക്കാലിലെ 28കാരിയെ 2008 മുതൽ വിവാഹ വാഗ്ദ്ധാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
വിവാഹ വാഗ്ദ്ധാനത്തിൽ നിന്നും പിൻമാറിയ ഇയാൾ ആഴ്ച്ചകൾക്ക് മുമ്പ്മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞ തൃക്കരിപ്പൂർ സ്വദേശിനി ചന്തേര പോലിസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ വീട്ടിൽ എത്തി വനിത പോലീസിന്റെ സാന്നിദ്ധ്യത്തിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് ഈമാസം 17ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു യുവനേതാവിനെ രക്ഷിക്കാൻ പാർട്ടിയിലെ ചില നേതാക്കൽ അണിയറയിൽ നീക്കം നടത്തിയവിവരം പുറത്ത് വന്നിട്ടുണ്ട്.
ഇത്തരത്തിൽ ഇയാളെ രക്ഷിക്കാൻ ശ്രമിച്ച ഒരു ഏരിയാ കമ്മറ്റിഅംഗം, തൃക്കരിപ്പൂർ ടൗൺ, നോർത്ത് ലോക്കൽ കമ്മറ്റികളിലെ മൂന്ന് അംഗങ്ങൾ, എസ്.എഫ്.ഐ ജില്ലാ നേതാവ് എന്നിവർക്കെതിരെ പാർട്ടി അന്വേഷണമാരംഭിച്ചതായിസൂചനഉണ്ട്. പയ്യന്നൂരിലെ ഭർതൃമതിയുമായി ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ Dyfi ബ്ലോക്ക് നേതൃസ്ഥാനത്തുനിന്നും പാർട്ടി നടപടി എടുത്ത് പുറത്താക്കിയ തൃക്കരിപ്പൂരിലെ കോച്ചിങ്ങ് സെൻറർ ഉടമയുടെ സഹോദരനാണ് രതീഷ്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



No comments