പട്ടാപ്പകൽ യുവതിയേയും കുഞ്ഞിനെയും അജ്ഞാതൻ തട്ടിക്കൊണ്ടുപോയി
ചെറുപുഴ: ചിറ്റാരിക്കൽ വെള്ളടുക്കത്തെ യുവതിയെയും, കുഞ്ഞിനേയും അജ്ഞാതർ തട്ടിക്കൊണ്ടുപോയി.
ഇന്നുരാവിലെ പത്തരയോടെയാണ് സംഭവം. ടു വീലർ മെക്കാനിക്കായ മനു ജോലിക്കുപോയസമയം അജ്ഞാതരായ ഒരുസംഘം ആളുകൾ വീടാക്രമിക്കുകയും മനുവിന്റെ ഭാര്യയായ ഇരുപത്തിരണ്ടുകാരി മീനുവിനെയും, രണ്ടരവയസുള്ള കുട്ടി സായികൃഷ്ണയെയും തട്ടിക്കൊണ്ടുപോയെന്നാണ് പോലീസിൽ നൽകിയ പരാതി. പോലീസ് പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും യുവതിയെയും മകനെയും കണ്ടെത്താൻ കഴിഞ്ഞില്ല.




No comments