APP DOWNLOAD

TRENDING

വിരണ്ടോടിയ പോത്തിനെ ബൈക്കിടിച്ച് അപകടം രണ്ട് പേര്‍ക്ക് പരിക്ക്



പയ്യന്നൂര്: വിരണ്ടോടിയ പോത്തില്‍ ബൈക്കിടിച്ചുണ്ടായ രണ്ടപകടങ്ങളിലായി രണ്ടുപേര്‍ക്ക് പരിക്ക്.രാമന്തളി പുന്നക്കടവിലെ അല്‍ക്ക ഹോട്ടലുടമ പുരുഷോത്തമനും(47) പാലക്കോട്ടെ മുസ്ലിയാര്‍ വീട്ടില്‍ അദിനാനുമാണ്(24) പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലിനാണ് പുഞ്ചക്കാട്ടെ വീട്ടില്‍ നിന്നും ഹോട്ടലിലേക്കുള്ള ബൈക്ക് യാത്രക്കിടയില്‍ പുരുഷോത്തമന് അപകടം പറ്റിയത്.പെട്ടെന്ന് റോഡിലേക്ക് ചാടിയ പോത്തിലിടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്ക് തകര്‍ന്നു.രാമന്തളി വടക്കുമ്പാട് അറവിനായി കൊണ്ടുവന്ന പോത്താണ് കെട്ടിയിട്ടിരുന്ന കയറഴിഞ്ഞ് വന്നത്. പുന്നക്കടവ് പാലത്തിന് സമീപം പോത്തിനെ കണ്ട ചിലര്‍ ഇതിനെ പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിരണ്ടൊടിയതെന്നും ഇതിനിടയിലാണ് ബൈക്കിന് മുന്നിലേക്ക് ചാടിയതെന്നുമാണ് അറിയുന്നത്. അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന ഹോട്ടലുടമയെ ഒരു മണിക്കൂറിന് ശേഷമാണ് ഇതിലേ വന്നവര്‍ കണ്ടെത്തിയത്. കൊറ്റി ഭാഗത്തേക്ക് പോയ പോത്തിനെ പിടിക്കാനായി പിറകെ ഓടിയ ആള്‍ അപകടം കണ്ടിട്ടും ഗൗനിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇന്നലെ രാത്രി എട്ടോടെയാണ് മാട്ടൂലില്‍ നടന്ന മറ്റൊരപകടം. അദിനാന്‍ യാത്ര ചെയ്തിരുന്ന ബൈക്കിന് മുന്നിലേക്ക് ഓടിവന്ന പോത്തിലിടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അദിനാനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments