പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ നിമിഷനേരം കൊണ്ട് കവര്‍ന്നു; ജോലിയുടെ ഇടവേളകളില്‍ മോഷണം പതിവാക്കിയ ബംഗാളിയെ പോലീസ് പിടികൂടിയത് അതിവിദഗ്ധമായി
കണ്ണൂര്: മോഷ്ടിച്ച സ്‌കൂട്ടറുമായി കറങ്ങിയ ബംഗാള്‍ സ്വദേശിയെ കണ്ണൂര്‍ പോലീസ് സമര്‍ത്ഥമായി പൂട്ടി. ബംഗാളില്‍ നിന്ന് കണ്ണൂരില്‍ ജോലിക്കായെത്തിയ ഉമൈസിനെയാണ് ടൗണ്‍ എസ്.ഐ. ശ്രീജിത് കോടേരി അറസ്റ്റുചെയതത്.
ഇന്നലെ പൊടിക്കുണ്ടിലെ ഹാരാ മോട്ടോര്‍സിന്റെ മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തി പോയതായിരുന്നു പൂതപ്പാറയിലെ മുഹമ്മദ്. അല്‍പ്പനേരം കഴിഞ്ഞ് തിരിച്ച് സ്‌കൂട്ടറെടുക്കാന്‍ വന്നപ്പോള്‍ സ്‌കൂട്ടര്‍ ആരോ കവര്‍ന്നിരുന്നു. ടൗണ്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് വളരെ വിദഗ്ധമായി സ്‌കൂട്ടര്‍ അടിച്ചുമാറ്റി പോകുന്ന ദൃശ്യം ലഭിച്ചു.
ദൃശ്യങ്ങളില്‍ നിന്ന് ആളെ മനസ്സിലാക്കിയ ശേഷം ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാള്‍ എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം വലവിരിച്ചു. ഇന്നുരാവിലെ സന്നിധാനം ബിയര്‍ പാര്‍ലറിനടുത്തുവച്ച് പോലീസ് വിരിച്ച വലയില്‍ മോഷ്ടാവ് പെട്ടു.
തെക്കിബസാറില്‍ നിന്ന് വിവിധ ജോലികള്‍ക്കായി പോകുന്ന ഉമൈസ് ഇടവേളകളില്‍ മോഷണവും തൊഴിലാക്കിയിരുന്നതായി സൂചനയുണ്ട്. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.



No comments