APP DOWNLOAD

TRENDING

പണം തട്ടിയെടുക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോയി; വാർത്തയായതോടെ പു‍ഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; പൃതൃ സഹോദരന്‍ കസ്റ്റഡിയില്‍



മലപ്പുറം: മലപ്പുറം എടയാറ്റൂരില്‍ കാണാതായ മുഹമ്മദ് ഷഹീനെ (9) ആനക്കയം പാലത്തില്‍ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടതായി കണ്ടെത്തല്‍. സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.



താന്‍ പണം തട്ടിയെടുക്കാനായി കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും, ഷെഹീനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളില്‍ വന്നതോടെ കുട്ടിയെ പാലത്തില്‍ നിന്നും തള്ളിയിടുകയായിരുന്നെന്നുമാണ് പ്രതി നല്‍കിയ മൊ‍ഴി.



ആഗസ്റ്റ് 13 നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ തറവാട് വീട്ടിനടുത്തു നിന്നും ബാഗും യൂണിഫോമും നേരത്തെ കണ്ടെത്തിയിരുന്നു.

No comments