തളിപ്പറമ്പിലെ പെൺകെണി: പ്രമുഖർ അങ്കലാപ്പിൽ; മുസ്തഫ ക്കെതിരെ കൂടുതൽ കേസുകൾ
തളിപ്പറമ്പ്: പെൺകെണി കേസിൽ നാല് പേർ അറസ്റ്റിലായതോടെ തളിപ്പറമ്പിലെ പല ഉന്നതൻമാരും അങ്കലാപ്പിൽ. പണച്ചാക്കുകളായ ചില വ്യാപാരികളും പ്രവാസികളുമുൾപ്പെടെ നിരവധിയാളുകൾ ഈ സംഘത്തിന്റെ തേൻ കെണിയിൽ അകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീഡിയോ ക്ലിപ്പുകൾ കാണിച്ച് ഇവരിൽ നിന്നൊക്കെ അറസ്റ്റിലായ സംഘം പണം തട്ടിയെടുത്തിട്ടുണ്ട്. ഇവരുടെയൊക്കെ കാമകേളികൾ മുസ്തഫ യുടേയും സംഘത്തിന്റെയും കയ്യിലുണ്ടെന്നാണ് വിവരം. മാനഹാനിയിലുംകുടുംബ ബന്ധങ്ങൾ താറുമാറാകുന്നതിലും ഭയമുള്ളതിനാൽ മാത്രമാണ് പെൺകെണിയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതിൽ പലരും പരാതിയുമായി രംഗത്ത് വരാത്തത്.
എന്നാൽ മാതമംഗലത്തെ ഹോട്ടൽ വ്യാപാരിയായ കുഴിക്കാട്ട് വീട്ടിൽ ഭാസ്ക്കരൻ (62) മുസ്തഫക്കും വയനാട് സ്വദേശികളായ അബദുള്ള , അൻവർ എന്നിവർക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു. 2017 ഡിസംബറിൽ മുസ്തഫയുടെ ചൊറുക്കള വെള്ളാരം പാറയിലെ വീട്ടിൽ വെച്ച് വിവാഹം ചെയ്തുതരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും 1.80 ലക്ഷംരൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. ഐ പി സി 384, 420, 506 വകുപ്പുകൾ പ്രകാരമാണ് കേസ്.
No comments