APP DOWNLOAD

TRENDING

കണ്ണൂർ പള്ളിക്കുന്നിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു



ദേശീയ പാതയിൽ പള്ളിക്കുന്ന് വനിതാ കോളേജിന് മുൻവശമാണ് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞത്. റോഡിന് കുറുകെ വീണ് കിടക്കുകയാണ്. ഇന്നു പുലർച്ചെ നാലര മണിയോടെയാണ് അപകടം ഉണ്ടായത്. ഗ്യാസ് നിറച്ച ലോറി മറയുകയായിരുന്നു. ലീക്ക് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. വാഹന ഗതാഗതം തടസ്സപ്പെട്ടു. പുതിയതെരുവ് നിന്ന് വരുന്ന വാഹനം കക്കാട് വഴിയും അലവിൽ വഴിയുമാണ് കണ്ണൂരിലേക്ക് തിരിച്ചുവിടുന്നത്. കണ്ണൂർ താണയിൽ നിന്നും വാഹനം തിരിച്ചു വിടുന്നുണ്ട്

No comments