APP DOWNLOAD

TRENDING

15കാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



ഇരിട്ടി: 15 കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഇരിട്ടി വള്ളിത്തോട് സ്വദേശിയെ ഇരിട്ടി പോലിസ് അറസ്റ്റു ചെയ്തു. വള്ളിത്തോട്ടിലെ മജീദ്(42)നെയാണ് ഇരിട്ടി എസ് ഐ പി.എം.സുനില്‍കുമാര്‍ പോക്‌സോ.നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
   പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജില്ലക്കകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണ് കേസ്. കുട്ടിയെ ജില്ലക്ക് പുറത്തു കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കണ്ട് മൊഴിയെടുത്ത ശേഷം ഇരിട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്ത മജിദിനെ ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകിട്ട് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

No comments