പാണപ്പുഴയിൽ മരംവീണ് വീട് തകർന്നു: നാല് പേർക്ക് പരിക്ക്
പരി യാരം: ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ ചിറക്കാലിൽ ആയില വളപ്പിൽ ചീയ്യേയിയുടെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീഴുകയായിരുന്നു.വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണു. അവധി ദിവസം ചെലവഴിക്കാൻ വീട്ടിലെത്തിയ, ചീയ്യയി എന്നവരുടെ ചെറുമകൾ അനിലയും കുടുംബവും ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നു.ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ചീയ്യയി, (84) അനില, ചീയ്യയിയുടെ മകൻ തമ്പാന്റ മക്കൾ ശ്രീനിത (11) ശ്രീപ്രിയ (13) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ്വില്ലെജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി.



No comments