കണ്ണൂരില്‍ സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ ബഹളം, തുടര്‍ന്ന് യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. യോഗം ആരംഭിച്ചയുടന്‍ തന്നെ കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. കെ കെ രാഗേഷ് എം പി യോഗത്തില്‍ പങ്കെടുത്തതാണ് ബഹളത്തിന് കാരണമായത്. ഒരു രാഷ്ട്രീയ കക്ഷിയുടെ രണ്ട് പ്രതിനിധികളെയാണ് യോഗത്തില്‍ ക്ഷണിച്ചത്. ഇതിന് വിരുദ്ധമായി സിപിഎം പക്ഷത്ത് നിന്ന് പി ജയരാജന്‍, കെ പി സഹദേവന്‍ എന്നിവര്‍ക്ക് പുറമെ കെ.കെ രാഗേഷും പങ്കെടുത്തതാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്. കെ എം ഷാജി എംഎല്‍എ യും കെ. സി ജോസഫ് എംഎല്‍എ യും അടക്കമുള്ള നേതാക്കള്‍ ചോദ്യം ചെയ്തു. എം പി എന്ന നിലയിലാണ് രാഗേഷ് പങ്കെടുത്തതെങ്കില്‍ ജില്ലയിലെ മറ്റു ജനപ്രതിനിധികളെ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു....


No comments