കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് ദേശീയ പുരസ്ക്കാരം
കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് ജില്ലാ സഹകരണ ബാങ്കുകൾക്കുള്ള അഖിലേന്ത്യാ പുരസ്ക്കാരം. നൂതന ഡിജിറ്റൽ സംവിധാനവും ഇടപാടുകൾക്ക് സുരക്ഷയും ഒരുക്കി മികച്ച ഐടി സേവനം നൽകുന്നതിനാണ് പുരസ്കാരം .വിവിധ തട്ടിലുള്ള ബാങ്കുകൾ, സൊസൈറ്റികൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തി ബാങ്കിങ് ഫ്രോണ്ടിയർ ആണ് പുരസ്കാരം നൽകുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാരെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന നാഷണൽ ഫിനാൻഷ്യൽ സ്വിച്ചുമായി ബന്ധിപ്പിച്ച് റുപെ ഡെബിറ്റ് കാർഡ്/റുപെ കിസാൻ ക്രഡിറ്റ് കാർഡ് നൽകിയത് രാജ്യത്ത് ആദ്യമായി തന്നെ കണ്ണൂരിലാണ്. നബാർഡിന്റെ മാർഗനിർദ്ദേശത്തിൽ ജില്ലാ ബാങ്കും വീർമതി സോഫ്റ്റ് വെയർ ആൻറ് ടെലി കമ്മ്യൂണിക്കേഷനും ചേർന്ന് വികസിപ്പിച്ച ഈ പദ്ധതി പിന്നീട് സംസ്ഥാനം മുഴുവൻ നടപ്പിലാക്കി.പ്രാഥമിക സഹകരണ ബേങ്കുകളിലെ ഇടപാടുകാര്ക്ക് കെവൈസി നിര്ദേശങ്ങള്ക്ക് പാലിച്ച് സീറോ ബാലന്സ് മിറര് അക്കൗണ്ട് ജില്ലാ ബാങ്കില് ആരംഭിച്ചാണ് ഇത് നടപ്പാക്കുന്നത്. ഈ അക്കൗണ്ടുകളെ പ്രാഥമിക ബാങ്കുകളിലെ അക്കൗണ്ടുമായി പ്രത്യേകം തയ്യാറാക്കിയ ഇന്റര് ഫെയ്സ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു. ഈ അക്കൗണ്ടുകള്ക്ക് നല്കുന്ന റുപെ ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് എടിഎമ്മില്നിന്നും പണം പിന്വലിക്കം. മറ്റു പൊതുമേഖല, സ്വകാര്യ ബാങ്കുകള് വിവിധ ഡെബിറ്റ് കാര്ഡുകളിലൂടെ നല്കുന്ന സേവനങ്ങളെല്ലാം ജില്ലാ ബാങ്ക് കാര്ഡുപയോഗിച്ച് ചെയ്യാനാകും. ഇതിനകം ജില്ലയില് 50000-ലധികം കാര്ഡുകള് വിതരണംചെയ്തിട്ടുണ്ട്.



No comments