APP DOWNLOAD

TRENDING

കണ്ണൂർ ജില്ലയിലെ ആദ്യത്തെ ആവാസ് അപകട മരണ ഇൻഷുറൻസ് അനുവദിച്ചു നല്കി.



കണ്ണൂർ ജില്ലയിലെ ആദ്യത്തെ ആവാസ്
അപകട മരണ ഇൻഷുറൻസ്  ഇന്ന് അനുവദിച്ചു നല്കി.
മട്ടന്നൂർ കൂടാളിയിൽ നിർമ്മാണ ജോലിക്കിടെ മരണപ്പെട്ട ഒറീസ്സ സ്വദേശി ബേനൂധർ
തരായിയുടെ വിധവ
സത്യഭാമയ്ക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ച ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കെ.പി.സഹദേവൻ ജില്ലാ ലേബർ ഓഫീസിൽ ചേർന്ന ലളിതമായ ചടങ്ങിൽ കൈമാറി.
ഈ തുക ഇവരുടെ ഹരിപ്പൂർ ശാഖയിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ കണ്ണൂർ ട്രഷറിയിൽ നിന്ന് നിക്ഷേപിക്കും.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സി.വി ശശീന്ദ്രൻ
സി. ഗംഗാധരൻ
ഡി.എൽ. ഓ മാരായ ബേബികാസ്ട്രോ
ടി.വി.സുരേന്ദ്രൻ തൊഴിൽ വകുപ്പ് ജീവനക്കാർ
പരേതന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്ത മട്ടന്നൂരിലെ സിവിൽ പോലീസ് ഓഫീസർ സുജിത്
എന്നിവരെല്ലാം സന്നിഹിതരായിരുന്നു.

No comments