ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
കൂത്തുപറമ്പ്: എക്സൈസ് സംഘം നടത്തിയ വാഹന പരിശോധയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 100 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്ചൊക്ലിക്കടുത്ത മേനപ്രത്തെ ചീളു പറമ്പത്ത് ഹൗസിൽ സി.പി.സജിത്തി(43)നെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പിനടുത്ത പൂക്കോട് വെച്ച് വാഹന പരിശോധന നടത്തവെയാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.
തലശ്ശേരി, ചൊക്ലി ,പാനൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തുന്ന പ്രധാന കണ്ണി കളിലൊരാളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. കണ്ണൂർ, കൂത്തുപറമ്പ് റെയ്ഞ്ചുഞ്ചുകളിൽ ഇയാൾക്കെതിരെ നേരത്തെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .പ്രിവന്റീവ് ഓഫീസർ അഡോൺ ഗോഡ് ഫ്രഡ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിസാർ - കെ, സാജൻ.കെ.കെ, ജലീഷ് പി.ഷാജി അളോക്കൻ, ബിജു കെ ,കെ.ഇസ്മയിൽ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.



No comments