മോറാഴ കാനൂൽ ജൂബിലി എ.എൽ.പി സ്കൂളിൽ പ്രളയകാല പാഠങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു
വെള്ളിക്കീൽ: കേരളം നേരിട്ട പ്രളയകാലക്കെടുതികൾ,
കേരളീയർ അതിനെ ചെറുത്ത രീതികൾ എന്നിവയെപ്പറ്റിയും, കൂട്ടായ്മയിലൂടെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിലൂടെ കൈവരുന്ന ആത്മവിശ്വാസം, ഭാവി തലമുറ എന്നും മാതൃകയാക്കേണ്ടുന്ന നന്മയുടെ പാഠങ്ങൾ എന്നിവയെക്കുറിച്ചും
തളിപ്പറമ്പനോർത്ത് ബി.പി.ഒ ശ്രീ.എസ്.പി രമേശൻ മാസ്റ്റർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഇ.കെ.വിനോദൻ സ്വാഗതം പറഞ്ഞു. മാതൃസമിതി പ്രസിഡണ്ട് ശ്രീമതി കെ.വി.അനിജ അധ്യക്ഷത വഹിച്ചു.



No comments