ചപ്പാരപ്പടവ് മഹല്ല് കമ്മറ്റിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടൽ; നാല് പേർക്ക് പരിക്ക്
തളിപ്പറമ്പ്: ചപ്പാരപ്പടവ് മഹല്ല് കമ്മറ്റിയിലെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി, നാല്പേര്‍ക്ക് പരിക്കേറ്റു. സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ ജലീല്‍(32), ഷാഫി(29), ആലി(63), ജാബിര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 8.30നായിരുന്നു സംഭവം. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കിയത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനിന്നുവരികയാണ്.
ബക്രീദ് ദിനത്തില്‍ പോത്തിനെ അറക്കുന്നതിനെച്ചൊല്ലിയുണ്ടായ ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഘട്ടനമെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഏത് രണ്ട് വിഭാഗം ?
ReplyDeleteപ്രമുഖയരായ വിഭാഗങ്ങളായിരിക്കും!!!
Delete