APP DOWNLOAD

TRENDING

മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ സന്ദേശമയച്ച യു​വാ​വ് അ​റ​സ്റ്റില്‍



തിരുവനന്തപുരം​പു​രം: മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയില്‍. നെ​ന്മാ​റ സ്വ​ദേ​ശി അ​ശ്വി​ന്‍ ബാ​ബു​വാണ് അ​റ​സ്റ്റിലായത്.

വെള്ളപ്പൊക്കസമയത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയില്‍ വ്യാജ പ്രചരണവും ചിലര്‍ നടത്തിയിരുന്നു. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്നായിരുന്നു അശ്വിന്‍ അയച്ചത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വ്യാ​ജ പ്ര​ച​ര​ണ പോ​സ്റ്റു​ക​ളെ കു​റി​ച്ച്‌ സൈ​ബ​ര്‍ ഡോം ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.


ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കേസ് എടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

No comments