APP DOWNLOAD

TRENDING

ദുരിതബാധിതർക്ക് 94 ബാച്ചിന്റെ കൈത്താങ്ങ്



കെ കെ എൻ പരിയാരം ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1993-94 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ *ഓർമ്മത്തണലിൽ ഇത്തിരി നേരം* എന്ന പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒരു കൈത്താങ്ങ്.


കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളായ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന 30000/രൂപ രാവിലെ ബഹു: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.രാജേഷ് അവർകൾക്ക് കൈമാറി, 20000/- രൂപയുടെ ഭക്ഷ്യസാധനങ്ങൾ വയനാട് മക്കി മല ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവിതരണവും നടത്തി.

No comments