കക്കൂസ് ടാങ്കിന് വേണ്ടി കുഴിച്ച കുഴിയിൽ വീണ്ഒന്നര വയസുകാരി മരിച്ചു
ഉരുവച്ചാൽ: വീടിന് പിറക് വശത്ത് കക്കൂസ് ടാങ്ക് ന് വേണ്ടി കുഴിച്ച കുഴിയിൽ വീണ് ഒന്നര വയസുകാരി മരിച്ചു. കോളയാട് ചോലയിലെ സാബിത്തിന്റെ മകൾ നാഫിയ (ഒന്നര) യാണ് മരിച്ചത്.കുഞ്ഞിന് മിഠായി കൊണ്ടുവന്ന പിതാവ് നാഫിയയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുഴിയിൽ കാണപ്പെട്ടത്. കുഴിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. കണ്ണവം പോലീസിൻ വിവരം അറിയിച്ചതിനെ തുടർന്ന് എസ് ഐ ഗണേശന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പുറത്തെടുത്ത് പോലീസ് വാഹനത്തിൽ കൃസ്തുരാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
No comments