APP DOWNLOAD

TRENDING

ചെറുപുഴ ടൗണിൽ പച്ചക്കറി കടയിൽ മോഷണം



ചെറുപുഴ: ചെറുപുഴയിൽ പച്ചക്കറികടയിൽ മോഷണം. ടൗണിൽ പ്രവർത്തിക്കുന്ന പാലാവയൽ സ്വദേശി തയ്യിൽ ജോസിന്റെ ഉടമസ്ഥതയിലുള്ള S.A.Vവെജിറ്റബിൾസിലാണ് മോഷണം നടന്നത്.ഇന്ന് രാവിലെ ആറ്മണിയോടെ പച്ചക്കറിക്കുമായി എത്തിയവരാണ് ഷട്ടറിന്റെ പുട്ട് തകർത്ത നിലയിൽ കണ്ടത്.



മേശവലിപ്പിലുണ്ടായിരുന്ന കുറച്ച്പണം കവർന്ന മോഷ്ടാവ് സാധനങ്ങൾ വലിച്ച് വാരിയിടാനും ശ്രമം നടത്തി.ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ചെറുപുഴ എസ്.ഐ ബിനോയിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയുടെ അകത്ത് ഉപേഷിച്ച നിലയിൽ ഒരു കമ്പിപാരകണ്ടെടുത്തു.

No comments