APP DOWNLOAD

TRENDING

ക്യാമ്പിലെ സാധനങ്ങൾ കടത്താൻ ശ്രമം; 2 വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍



വയനാട് പനമരത്തു ദുരിതാശ്വാസ ക്യാംപിലെ സാധനങ്ങൾ കടത്താൻ ശ്രമിച്ച വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ. പനമരം വില്ലേജ് ഓഫിസ് ജീവനക്കാരായ എം.പി ദിനേശ്, സിനീഷ് തോമസ് എന്നിവരെ നാട്ടുകാരാണ് പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. മാനന്തവാടി തഹസിൽദാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സ്വന്തം വാഹനങ്ങളിൽ സാധനങ്ങൾ കടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ. സാധനങ്ങൾ മറ്റ് ക്യാംപുകളിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് ജീവനക്കാരുടെ വാദം.

No comments