എസ് എഫ് ഐ – എം എസ് എഫ് സംഘട്ടനം:എം എസ് എഫ് പ്രവര്ത്തകന് വെട്ടേറ്റു
നീലേശ്വരം:ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകർ നേതാക്കളടക്കമുള്ള എം.എസ്.എഫ് പ്രവർത്തകരെ മാരകായുധങ്ങളേന്തി വധിക്കാൻ ശ്രമിച്ചതായി പരാതി .
കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരക സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു പരിഹാരം കണ്ടതിനു ശേഷം സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എം.എസ്.എഫ് ആരോപിച്ചു
സംഭവത്തിൽ എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം ജന.സെക്രട്ടറി സൈഫുദ്ധീൻ കുന്നുംകൈ, സ്കൂൾ യൂണിറ്റ് പ്രവർത്തകർ അടക്കമുള്ളവർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്യാമ്പസിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചു വരുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ കൊണ്ട് മനഃപൂർവം കുഴപ്പങ്ങളുണ്ടാക്കി സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ഭംഗം വരുത്താനും, അക്രമം നടത്തി എം.എസ്.എഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനുമുള്ള സഖാക്കളുടെ ശ്രമം വിലപ്പോവില്ലെന്നും അക്രമം തുടർന്നാൽ ജില്ലയിൽ എസ്.എഫ്.ഐ പ്രവർത്തകർ പഠിക്കണോ വേണ്ടയോ എന്ന് എം.എസ്.എഫ് തീരുമാനിക്കുമെന്ന് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടി പ്രസ്താവനയിലൂടെ അറിയിച്ചു



No comments